കാനറബാങ്ക് 91 ശാഖകള്‍ നിര്‍ത്തുന്നു


കേരളത്തില്‍ കാനറ ബാങ്കിന്റെ 91 ശാഖകള്‍ പ്രവര്‍ത്തനം നിര്‍ത്തുന്നു. സിന്‍ഡിക്കേറ്റ് ബാങ്ക് കാനറയില്‍ ലയിപ്പിച്ചതിനെ തുടര്‍ന്നാണിത്. അധികം ദൂരത്തിലല്ലാതെ സ്ഥിതി ചെയ്യുന്ന ബാങ്കുകളാണ് പ്രവര്‍ത്തനം നിര്‍ത്തുന്നത്. ഒന്നിന്റെ പ്രവര്‍ത്തനം സമീപത്തെ ബാങ്കിലേക്ക് മാറ്റും. സ്ഥിരം ജോലിക്കാരെ പിരിച്ചുവിടില്ല. കരാര്‍ ജോലിക്കാര്‍ക്ക് പണി പോകും. പുതിയ നിയമനവും വൈകും. 2018ലാണ് സിന്‍ഡിക്കേറ്റ് ബാങ്ക് കാനറ ബാങ്കില്‍ ലയിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. ഇതോടെ ആസ്തിയില്‍ രാജ്യത്തെ നാലാമത്തെ വലിയ ബാങ്കായി മാറി കാനറ.
10391 ബ്രാഞ്ചുകള്‍, 12829 എടിഎം കൗണ്ടറുകള്‍ എന്നിവയാണ് ലയിപ്പിച്ച ശേഷം കാനറ ബാങ്കിനുള്ളത്. മൊത്തം ബിസിനസ് 16 ലക്ഷം കോടി രൂപയുടേതായി മാറി. ഇതുവരെ സിന്‍ഡിക്കേറ്റ്, കാനറ ബാങ്കുകള്‍ നല്‍കിയിരുന്ന സേവനങ്ങള്‍ തുടരുമെന്ന് നേരത്തെ അധികൃതര്‍ അറിയിച്ചിരുന്നു.