കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ അടുത്ത സീസണിലും ജെയിന് ട്യൂബ്സ് കേരള ബ്ലാസ്റ്റേഴ്സുമായി സഹകരിക്കും. കേരളത്തിലെ മുന്‍നിര സ്റ്റീല്‍ നിര്‍മാതാക്കളായ ജെയിന് ട്യൂബ്സ് തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് കേരള ബ്ലാസ്റ്റേഴ്സുമായി സഹകരിക്കുന്നത്. ക്ലബുമായുള്ള കഴിഞ്ഞ സീസണിലെ വിജയകരമായ പങ്കാളിത്തത്തെ തുടര്‍ന്ന് കഴിഞ്ഞ സീസണിന് സമാനമായി ക്ലബ്ബിന്റെ ഔദ്യോഗിക ഒന്നാം ജേഴ്സിയുടെ ഷോര്‍ട്ട്സിലായിരിക്കും ജെയിന് ട്യൂബ്സ് സ്ഥാനം പിടിക്കുക.