കൊറോണ;ഇന്ത്യയുടെ മീന്‍ ചൈനക്ക് വേണ്ട


ഇന്ത്യന്‍ കമ്പനിയില്‍ നിന്നുള്ള മത്സ്യ ഇറക്കുമതിയ്ക്ക് ചൈന വിലക്കേര്‍പ്പെടുത്തി. ഒരാഴ്ചത്തേക്കാണ് വിലക്ക്. ശീതീകരിച്ച കട്‌ല മത്സ്യത്തിന്റെ മൂന്ന് സാമ്പിളുകളില്‍ നിന്ന് കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. ഇന്ത്യയില്‍ നിന്നുള്ള ബസു ഇന്റര്‍നാഷണലില്‍ നിന്നുള്ള മത്സ്യ ഇറക്കുമതിയക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയതെന്ന് ചൈനയുടെ ജനറല്‍ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് കസ്റ്റംസിനെ ഉദ്ധരിച്ച് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.