ധോണിയുടെ ഫാമില്‍ ഇനി കരിങ്കോഴികളും


ഐ.പി.എല്‍. തിരക്കുകഴിഞ്ഞതോടെ കാര്‍ഷിക വൃത്തിയില്‍ ഒരു കൈ നോക്കാനൊരുങ്ങുകയാണ് മുന്‍ ക്യാപ്റ്റന്‍ എം.എസ ധോണി.
റാഞ്ചിയിലെ തന്റെ ഫാം ഹൗസില്‍ കരിങ്കോഴി വളര്‍ത്തല്‍ തുടങ്ങാനാണ് ധോനിയുടെ തീരുമാനം. ഇതിനായി മധ്യപ്രദേശിയില്‍ നിന്ന് 20,000 കരിങ്കോഴി കുഞ്ഞുങ്ങളെ കൊണ്ടുവരും.
മധ്യപ്രദേശിലെ ജാബുവ ജില്ലയിലെ കര്‍ഷകനായ വിനോദ് മേധയാണ് ധോനിക്ക് കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നത്. അടുത്ത മാസം 15ന് കുഞ്ഞുങ്ങളെ കൈമാറും.
ഇവിടത്തെ കോഴികളുടെ ഇറച്ചി ജി.ഐ ടാഗ് ഉള്ളവയാണ്. പോഷക സമ്പന്നമായ ഇറച്ചിയാണ് കടക്‌നാഥ് കോഴിയുടേത്. കറുത്ത മാംസമാണ് ഇവയുടെ പ്രത്യേകത. മറ്റു കോഴിയിനങ്ങളെ
അപേക്ഷിച്ച് ഇവയുടെ ഇറച്ചിയില്‍ പ്രോട്ടീന്റെ അളവ് കൂടുതലും കൊളസ്‌ട്രോള്‍ കുറവുമാണ്.