പേയ്മെന്റ് ആന്‍ഡ് സെറ്റില്‍മെന്റ് സിസ്റ്റംസ് നിയമത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചതിന് പഞ്ചാബ് നാഷണല്‍ ബാങ്കിന് റിസര്‍വ് ബാങ്ക് ഒരു കോടി രൂപ പിഴ ചുമത്തി. 2010 ഏപ്രില്‍ മുതല്‍ റിസര്‍വ് ബാങ്കിന്റെ മുന്‍കൂര്‍ അനുമതിയോ അംഗീകാരമോ ഇല്ലാതെ ഭൂട്ടാനിലെ ഡ്രൂക്ക് പിഎന്‍ബി ബാങ്ക് ലിമിറ്റഡുമായി (ബാങ്കിന്റെ അന്താരാഷ്ട്ര അനുബന്ധ സ്ഥാപനമായ) ബാങ്ക് ഉഭയകക്ഷി എടിഎം പങ്കിടല്‍ ക്രമീകരണം നടത്തുന്നുണ്ടെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി.