മുഹൂര്‍ത്തവ്യാപാരം: റെക്കോഡ് ഭേദിച്ച് വിപണി; നിഫ്റ്റി 12750 മറികടന്നു;തിങ്കളാഴ്ച വിപണി അവധി


മുംബൈ: മുഹൂര്‍ത്ത വ്യാപാരത്തില്‍ ് സൂചികകള്‍ റെക്കോഡ് ഭേദിച്ചു. സെന്‍സെക്‌സ് 194.98 പോയന്റ് നേട്ടത്തില്‍ 43,637.98ലും നിഫ്റ്റി 50.60 പോയന്റ് ഉയര്‍ന്ന് 12,770.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബിഎസ്ഇയിലെ 1803 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 621 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 128 ഓഹരികള്‍ക്ക് മാറ്റമില്ല. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് വ്യാപാരം നടന്ന ഓഹരികളുടെ എണ്ണത്തിന്‍ വന്‍കുതിപ്പാണ് ഇത്തവണയുണ്ടായത്.
ബിപിസിഎല്‍, ഐഒസി, ടാറ്റ മോട്ടോഴ്‌സ്, ഭാരതി എയര്‍ടെല്‍, ടാറ്റ സ്റ്റീല്‍, സണ്‍ ഫാര്‍മ, ബജാജ് ഫിന്‍സര്‍വ്, ഐഷര്‍ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.
എന്‍ടിപിസി, ഹിന്‍ഡാല്‍കോ, പവര്‍ഗ്രിഡ് കോര്‍പ്, ഹീറോ മോട്ടോര്‍കോര്‍പ്, ഗ്രാസിം, ടൈറ്റാന്‍, ബജാജ് ഫിനാന്‍സ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍ ക്ലോസ് ചെയ്തത്.
ദീപാവലി ബലിപ്രതിപദയായതിനാല്‍ തിങ്കളാഴ്ച ഓഹരി വിപണിക്ക് അവധിയായിരിക്കും. രണ്ടുദിവസത്തെ ഇടവേളയ്ക്കുശേഷം ചൊവാഴ്ചയാണ് ഇനി വിപണി പ്രവര്‍ത്തിക്കുക.