മുംബൈ: മുഹൂര്‍ത്ത വ്യാപാരത്തിന്റെ പ്രീ ഓപ്പണിങ് സെഷനില്‍ ഓഹരി സൂചികകള്‍ കുതിച്ചു. സെന്‍സെക്സ് 447 പോയന്റ് നേട്ടത്തില്‍ 43,890ലും നിഫ്റ്റി 115 പോയന്റ് ഉയര്‍ന്ന് 12,835ലുമാണ് വ്യാപാരം ആരംഭിച്ചത്.
ബജാജ് ഫിന്‍സെര്‍വ്, ടാറ്റാ സ്റ്റീല്‍, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് എന്നിവയാണ് സെന്‍സെക്സില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കുന്ന ഓഹരികള്‍. ഭാരതി എയര്‍ടെല്‍, എസ്ബിഐ, ലാര്‍സന്‍ ആന്‍ഡ് ട്യൂബ്രോ എന്നിവയും തൊട്ടു പിന്നിലുണ്ട്.
നെസ്ലെ ഇന്ത്യ, പവര്‍ഗ്രിഡ്, എന്‍ടിപിസി എന്നിവ മാത്രമാണ് സെന്‍സെക്സില്‍ നഷ്ടം രേഖപ്പെടുത്തിയ ഓഹരികള്‍. മുഹൂര്‍ത്ത വ്യാപാരത്തില്‍ 12 ബിഎസ്ഇ 200ലെ ഓഹരികള്‍ 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. അദാനി എന്റര്‍പ്രൈസസ്, അദാനി ഗ്രീന്‍, ഇന്‍ഡിഗോ, ഐഷര്‍, അള്‍ട്രാടെക് സിമന്റ്, നൌക്കരി എന്നിവ ഇതില്‍പ്പെടുന്നു