ഹൈസ്പീഡ് ഇന്റര്‍നെറ്റുമായി ബിഎസ്എന്‍എല്‍

തിരുവനന്തപുരം: പ്രതിമാസം 599 രൂപയ്ക്ക് 60 എംബിപിഎസ് വേഗത്തില്‍ 3,300 ജിബി ഇന്റര്‍നെറ്റ് ലഭിക്കുന്ന ഫൈബര്‍ ബേസിക് പ്ലസ് പ്ലാനുമായി ബിഎസ്എന്‍എല്‍. 14 മുതല്‍ പ്ലാന്‍ ലഭ്യമാകും.
3,300 ജിബിക്കു ശേഷം സ്പീഡ് 2 എംബിപിഎസ് ആകും. പുതിയ ഉപയോക്താക്കള്‍ക്ക് 6 മാസക്കാലത്തേക്കു പ്രതിമാസം 449 രൂപയ്ക്ക് 30 എംബിപിഎസ് വേഗത്തില്‍ 3,300 ജിബി നല്‍കുന്ന പ്രമോഷനല്‍ ഓഫറുമുണ്ട് (ഫൈബര്‍ ബേസിക്). തിരുവനന്തപുരത്തും എറണാകുളത്തും മാത്രമായി
ലഭ്യമായിരുന്ന പ്ലാന്‍ 14 മുതല്‍ എല്ലായിടത്തും ലഭിക്കും. 6 മാസം കഴിയുമ്പോള്‍ 599 രൂപയുടെ പ്ലാനിലേക്കു മാറും.