എച്ച്.ഡി.എഫ്.സി ബാങ്ക് നിക്ഷേപങ്ങളുടെ പലിശ കുറച്ചു

മുംബൈ: എച്ച്.ഡി.എഫ്.സി ബാങ്ക് നിക്ഷേപങ്ങളുടെ പലിശ കുറച്ചു.സ്ഥിര നിക്ഷേപത്തിന്‍ മേലുള്ള പരിശ നിരക്ക് പരിഷ്കരിച്ച് എച്ച് ഡി എഫ് സി ബാങ്ക്. ഒരു വർഷവും രണ്ട് വർഷവും കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് എച്ച് ഡി എഫ് സി കുറച്ചത്. മറ്റ് ടേം ഡപ്പോസിറ്റുകളില്‍ മാറ്റമൊന്നും ഇല്ല. പുതിയ നിരക്കുകൾ നവംബർ 13 മുതൽ പ്രാബല്യത്തിൽ വരും. 7 ദിവസത്തിനും 29 ദിവസത്തിനുമിടയിലുള്ള നിക്ഷേപങ്ങൾക്ക് 2.50 ശതമാനം പലിശയും 30-90 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് 3 ശതമാനം പലിയുമാണ് ഏ‍ര്‍പ്പെടുത്തിയിരിക്കുന്നത്.. 91 ദിവസം മുതൽ 6 മാസം വരെ, 3.5%, 6 മാസം 1 ദിവസം മുതൽ ഒരു വർഷത്തിൽ താഴെ, 4.4%. ഒരു വർഷത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന എഫ്ഡിക്ക് 4.9 ശതമാനം പലിശയുമാണ് നല്‍കുക.