‘പ്രകാശന്‍ പറക്കട്ടെ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ദിലീഷ് പോത്തന്‍, അജു വര്‍ഗ്ഗീസ്, ധ്യാന്‍ ശ്രീനിവാസന്‍, സൈജു കുറുപ്പ് എന്നിവര്‍ ഒന്നിക്കുന്ന ‘പ്രകാശന്‍ പറക്കട്ടെ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, വിനീത് ശ്രീനിവാസന്‍, പ്രണവ് മോഹന്‍ലാല്‍, ആസിഫ് അലി, ടോവിനോ തോമസ്, ഉണ്ണി മുകുന്ദന്‍, സണ്ണി വെയ്ന്‍, ഗോകുല്‍ സുരേഷ്, കല്യാണി പ്രിയദര്‍ശന്‍ എന്നിവരാണ് പോസ്റ്റര്‍ പുറത്തിറക്കിയത്.

നവാഗതനായ ഷാഹദാണ് ചിത്രത്തിന്റെ സംവിധായകന്‍. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ധ്യാന്‍ ശ്രീനിവാസനാണ്. ഷാന്‍ റഹ്മാന്‍ സംഗീതം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ഗാനരചന മനു മഞ്ചിത്താണ്. ഗുരുപ്രസാദാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. വൈശാഖ് സുബ്രമണ്യം, ടിനു അജു വര്‍ഗ്ഗീസ് എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്