അര്‍ബന്‍ ലാഡറിന്റെ 96 ശതമാനം ഓഹരികളും അംബാനി ഏറ്റെടുത്തു

മുകേഷ് അംബാനി ഓണ്‍ലൈന്‍ ഫര്‍ണിച്ചര്‍ റീട്ടെയിലറായ അര്‍ബന്‍ ലാഡറിലെ 96 ശതമാനം ഓഹരികള്‍ ഏറ്റെടുത്തു. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ റീട്ടെയില്‍ വിഭാഗം 182 കോടി രൂപയ്ക്കാണ് ഓഹരികള്‍ സ്വന്തമാക്കിയിരിക്കുന്നത്. അര്‍ബന്‍ ലാഡറില്‍ 75 കോടി രൂപ വരെയുള്ള നിക്ഷേപം നടത്താന്‍ റിലയന്‍സ് റീട്ടെയില്‍ വെഞ്ച്വര്‍ ലിമിറ്റഡ് ലക്ഷ്യമിടുന്നുണ്ട്. അതിവേഗം വളരുന്ന ഇകൊമേഴ്‌സ് വിഭാഗത്തില്‍ തങ്ങളുടെ സാന്നിധ്യം വര്‍ദ്ധിപ്പിക്കുന്നതിനും ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട് തുടങ്ങിയ ഇകൊമേഴ്‌സ് വമ്പന്മാരുമായി മത്സരിക്കുന്നതിനുമുള്ള അംബാനിയുടെ ലക്ഷ്യങ്ങളുടെ ഭാഗമാണ് പുതിയ ഏറ്റെടുക്കല്‍.
ആര്‍ആര്‍വിഎല്ലിന്റെ അനുബന്ധ സ്ഥാപനമായ റിലയന്‍സ് റീട്ടെയില്‍ ലിമിറ്റഡ് ഇന്ത്യയിലെ ഏറ്റവും വലിയതും അതിവേഗം വളരുന്നതുമായ റീട്ടെയില്‍ ബിസിനസാണ്.