ഇന്ത്യയിലെ വിദേശ നിക്ഷേപത്തിന്റെ വരവ് റെക്കോഡിലേക്കെന്ന് കണക്കുകള്‍. നവംബറില്‍ രണ്ടാഴ്ച കൊണ്ട് 29,436 കോടി രൂപയാണു വിദേശ സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരികളില്‍ നിക്ഷേപിച്ചത്.
2020ലെ പ്രതിമാസ വിദേശ നിക്ഷേപത്തില്‍ രണ്ടാം സ്ഥാനത്താണിത്. ഈ പ്രവണത തുടര്‍ന്നാല്‍ വിദേശ നിക്ഷേപത്തില്‍ റിക്കാര്‍ഡാകും ഈ മാസം. ഒപ്പം സൂചികകള്‍ വലിയ ഉയരങ്ങളിലെത്തുകയും ചെയ്യും. ഡോളര്‍ സൂചിക താഴോട്ടു പോരുന്നത് വികസ്വര രാജ്യങ്ങളിലേക്കു കൂടുതല്‍ പണമൊഴുകുമെന്നു സൂചിപ്പിക്കുന്നു.