എമിറേറ്റ്‌സ് എയര്‍ലൈന്‍സ് നഷ്ടത്തില്‍


മൂന്ന് പതിറ്റാണ്ടിലേറെയായി മികച്ച വരുമാനം നേടിയിരുന്ന ദുബായ് എമിറേറ്റ്‌സ് എയര്‍ലൈന് നഷ്ടത്തില്‍. സെപ്റ്റംബര്‍ വരെയുള്ള ആറുമാസത്തിനുള്ളില്‍ 3.4 ബില്യണ്‍ ഡോളറിന്റെ നഷ്ടം നേരിട്ടതായി മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് അറിയിച്ചു.
കൊറോണ വൈറസ് ലോക്ക്‌ഡൌണ്‍ മോശമായി ബാധിച്ചതിനെ തുടര്‍ന്ന് വ്യോമ ഗതാഗതം പൂര്‍ണമായും നിലച്ചതാണ് എയര്‍ലൈനിന്റെ നഷ്ടത്തിന് പ്രധാന കാരണം. വ്യോമയാന, യാത്രാ വ്യവസായത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും മോശം സാഹചര്യത്തിലൂടെയാണ് കഴിഞ്ഞ ഏതാനും മാസങ്ങളില്‍ കടന്നു പോയത്. ആദ്യമായി നഷ്ടം രേഖപ്പെടുത്തി. എയര്‍ലൈന്‍ ചെയര്‍മാനും ചീഫ് എക്‌സിക്യൂട്ടീവുമായ ഷെയ്ഖ് അഹമ്മദ് ബിന്‍ സയീദ് അല്‍ മക്തൂമാണ് ഇക്കാര്യം പ്രസ്താവനയിലൂടെ അറിയിച്ചത്.