ഖത്തറില്‍ രാജ്യാന്തര ബോട്ട് ഷോ തുടങ്ങി


ആഡംബര ബോട്ടുകളുടെ പ്രദര്‍ശനമായ ഖത്തര്‍ ഇന്റര്‍നാഷനല്‍ ബോട്ട് ഷോ പേള്‍ ഖത്തറിലെ പോര്‍ട്ടോ അറേബ്യയില്‍ തുടങ്ങി.
അത്യാധുനിക ആഡംബര ഉല്ലാസ ബോട്ടുകള്‍, നൗകകള്‍ എന്നിവ കൂടാതെ സമുദ്ര സാങ്കേതിക വിദ്യകള്‍, സമുദ്ര ഉല്‍പന്നങ്ങള്‍,ഉപകരണങ്ങള്‍ എന്നിവയെല്ലാം പ്രദര്‍ശനത്തിലുണ്ട്.
കോവിഡ്19 പ്രതിസന്ധിക്ക് ശേഷമുള്ള സമുദ്രസംബന്ധമായ ആദ്യ ഷോ ആണിത്. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് സന്ദര്‍ശകര്‍ക്കും പ്രദര്‍ശകര്‍ക്കും പ്രത്യേക പ്രവേശനമാണ് അനുവദിച്ചിരിക്കുന്നത്. 32 പ്രദര്‍ശകരാണ് ഇത്തവണയുള്ളത്. നവംബര്‍ 20 വരെയാണ് പ്രദര്‍ശനം.