ഏഷ്യ- പസഫിക്കിലെ 15 രാജ്യങ്ങള്‍ ഉള്‍പ്പെട്ട റീജണല്‍ കോംപ്രിഹെന്‍സീവ് ഇക്കണോമിക് പാര്‍ട്നര്‍ഷിപ്പ് (ആര്‍സി ഇ പി)നിലവില്‍ വന്നു. വിയറ്റ്നാമില്‍ നടന്ന വര്‍ച്വല്‍ യോഗത്തിലാണു ചൈനയുടെ നേതൃത്വത്തിലുള്ള ഈ വിശാലമായ സ്വതന്ത്രവ്യാപാര സഖ്യം രൂപം കൊണ്ടത്.
ചൈന, ജപ്പാന്, ദക്ഷിണ കൊറിയ, ഓസ്ടേലിയ, ന്യൂസിലന്‍ഡ് എന്നിവയും ആസിയാന്‍ രാജ്യങ്ങളായ മ്യാന്മര്, കംബോഡിയ, ലാവോസ് , തായ് ലന്‍ഡ്, വിയറ്റ്നാം, ബ്രൂണെയ്, മലേഷ്യ, സിംഗപ്പുര്‍, ഫിലിപ്പീന്‍സ്, ഇന്‍ഡോനേഷ്യ എന്നിവയും ചേര്‍ന്നതാണ് ആര്‍സി ഇ പി. അഭിപ്രായ ഭിന്നതയെതുടര്‍ന്ന് ഇന്ത്യ സംഖ്യത്തില്‍ നിന്ന് വിട്ടുനിന്നു.
അംഗരാജ്യങ്ങളുടെ ജിഡിപി എടുത്താല്‍ ലോകത്തിലെ ഏറ്റവും വലിയ വാണിജ്യ സഖ്യമാണിത്. ലോകത്തിലെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയായ ചൈനയുടെ സ്വാധീനം വര്‍ധിപ്പിക്കുന്നതും സാമ്പത്തിക കരുത്ത് കൂട്ടുന്നതുമാണു സഖ്യം . ലോക ജി ഡി പി യുടെ 30 ശതമാനം ആര് സി ഇ പി രാജ്യങ്ങളിലാണ്. ലോകജനതയുടെ 30 ശതമാനവും ഈ സഖ്യത്തില്‍ വരുന്നു. 220 കോടി ജനങ്ങളുണ്ട് സഖ്യത്തില്‍ .