മംമ്ത മോഹന്‍ദാസിന്റെ ആദ്യ നിര്‍മാണ സംരംഭമായ ‘ലോകമേ’ സംഗീത വിഡിയോ റിലീസ് ചെയ്തു. മമ്മൂട്ടിയുടെ ഔദ്യോഗിക
സമൂഹമാധ്യമ അക്കൗണ്ടിലൂടെയാണ് പാട്ട് പുറത്തിറക്കിയത്. ഏകലവ്യന് സുഭാഷ് പാടി വൈറലായ റാപ്പ് സോങ്ങിന്റെ സിംഗിള്‍ പതിപ്പാണിത്. ഏകലവ്യന് തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്. വിനീത് കുമാര്‍ മെട്ടയില്‍ ആണ് സംഗീതം നല്‍കിയത്.
കോവിഡ് ലോക്ഡൗണ്‍ കാലത്താണ് ഏകലവ്യന്റെ ഈ പാട്ട് സമൂഹമാധ്യമലോകത്ത് തരംഗമായത്.
ഏതാനും മാസങ്ങള്‍ക്കു ശേഷമാണ് പാട്ടിന്റെ സിംഗിള്‍ ഒരുക്കാന്‍ കലാകാരന്മാര് തീരുമാനിച്ചത്. ബാനി ചന്ദ് ബാബു ആണ്
വിഡിയോയുടെ സംവിധാനവും എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നത്.
അഭിനന്ദന് രാമാനുജം ആണ് ഛായാഗ്രാഹകന്‍. പ്രസന്ന മാസ്റ്റര്‍ നൃത്ത സംവിധാനവും അച്ചു രാജാമണി പാട്ടിന്റെ മാസ്റ്ററിങ്ങും നിര്‍വഹിച്ചിരിക്കുന്നു.