മുംബൈ: ഇത്തവണത്തെ ദീപാവലി വ്യാപാരം 72,000 കോടി രൂപയെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള് ഇന്ത്യ ട്രേഡേഴ്സ് (CAIT) അറിയിച്ചു. ചൈനയില്‍ നിന്നുള്ള ഉത്പന്നങ്ങളുടെ പൂര്‍ണ ബഹിഷ്കരണം രാജ്യത്തെ ചെറുകിട വ്യാപാരികള്‍ക്ക് ഗുണകരമായതായി സംഘടന വ്യക്തമാക്കി. ദീപാവലിക്കാലത്ത് മൊത്തം വ്യാപാരത്തില്‍ 10.8 ശതമാനമാണ് വര്‍ധനവ് രേഖപ്പെടുത്തിയത്. ഏഴ് കോടിയോളം വ്യാപാരികളുടേയും 40,000 ത്തോളം വ്യാപാരസംഘടനകളുടേയും കൂട്ടായ്മയാണ് സിഎഐടി.
ചെറുകിട ബിസിനസുകാര്‍ക്ക് നല്ല ബിസിനസ്സ് സാധ്യതകള്‍ നിലനില്‍ക്കുവെന്നതിന്റെ സൂചനയാണ് ദീപാവലി വ്യാപാരമെന്നും സിഎഐടി റിപ്പോര്‍ട്ടില്‍ പറയുന്നു.