കൊതുക് പരത്തുന്ന രോഗങ്ങള്‍ക്കും ഇനി മുതല്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കുക. ഇതുമായി ബന്ധപ്പെട്ട ചികിത്സ ഉറപ്പാക്കുന്നതിനുള്ള സ്റ്റാന്‍ഡേര്‍ഡ് ഇന്‍ഷൂറന്‍സ് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഐആര്‍ഡിഎ പുറത്തിറക്കി. ചിക്കന്‍ഗുനിയ, ഡെങ്കിപ്പനി, മലേറിയ, ഫൈലേറിയ, കരിമ്പനി, സിക്ക വൈറസ്, ജപ്പാനീസ് ജ്വരം എന്നീ രോഗങ്ങള്‍ക്കാണ് പരിരക്ഷ ലഭിക്കുക.
ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്ക് ഇതില്‍ ഒന്നോ അതില്‍ കൂടുതല്‍ രോഗങ്ങളെ ഒരുമിച്ചോ പാക്കേജില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കും. 15 ദിവസത്തെ വെയിറ്റിംഗ് പിരീഡാണ് ഇത്തരം പോളിസികള്‍ക്ക് ഉണ്ടാകുക. ഇത്തരം ഇന്‍ഷൂറന്‍സുകളുടെ പ്രീമിയം കുറഞ്ഞ നിരക്കിലായിരിക്കണമെന്നും രാജ്യത്താകെ ഒരു നിരക്ക് മാത്രമേ ഈടാക്കാവുവെന്ന് കമ്പനികള്‍ക്ക് ഐആര്‍ഡിഎ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.