ദുബായില്‍ ആഡംബര വസതി സ്വന്തമാക്കി മോഹന്‍ലാല്‍

ദുബായില്‍ പുതിയൊരു വീട് സ്വന്തമാക്കിയിരിക്കുകയാണ് മോഹന്‍ലാല്‍.
ദുബായിലെ ആര്‍.പി ഹൈറ്റ്‌സിലാണ് മോഹന്‍ ലാല്‍ ആഡംബര അപ്പാര്‍ട്‌മെന്റ് സ്വന്തമാക്കിയിരിക്കുന്നത്. പുതിയ വീട്ടില്‍ നിന്നുള്ള ചിത്രങ്ങളും സമൂഹമാധ്യമത്തില്‍ വൈറലായിക്കഴിഞ്ഞു.

വീടിന്റെ ഒരുവശത്തു നിന്ന് ബുര്‍ജ് ഖലീഫയിലേക്കുള്ള കാഴ്ച്ചകള്‍ സുഗമമാണ്. വെള്ള നിറത്തിലുള്ള പെയിന്റ് പൂശിയ വീട്ടില്‍ ധാരാളം ഇന്റീരിയര്‍ പ്ലാന്റ്‌സും പെയിന്റിങ്ങുകളും കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. വുഡന്‍ ഫ്‌ളോറിങ് ചെയ്ത നിലവും നീളത്തിലുള്ള ബാല്‍ക്കണിയും ചിത്രങ്ങളില്‍ കാണാം. ദുബായ് കാഴ്ച്ചകള്‍ ആസ്വദിക്കാവുന്ന വിധത്തില്‍ മനോഹരമായ ബാല്‍ക്കണിയാണ് വീട്ടിലുള്ളത്. നേരത്തെ ബുര്‍ജ് ഖലീഫയിലും മോഹന്‍ലാല്‍ അപ്പാര്‍ട്‌മെന്റ് സ്വന്തമാക്കിയതായി വാര്‍ത്തയുണ്ടായിരുന്നു.

താരത്തിന്റെ ബാല്യകാല സുഹൃത്തും തിരനോട്ടം സിനിമയുടെ സംവിധായകനുമായ അശോക് കുമാറിനും കുടുംബത്തിനുമൊപ്പം പുതിയ വീട്ടില്‍ നിന്നുള്ള ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.