ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഇന്ധന റീട്ടെയിലറായ ഭാരത് പെട്രോളിയം കോര്പ്പറേഷന് ലിമിറ്റഡിന്റെ (ബിപിസിഎല്‍) ഓഹരികള്‍ റിലയന്‍സിന് താത്പര്യമില്ല. ഓഹരി വാങ്ങുന്നതിനായി തിങ്കളാഴ്ച സര്‍ക്കാരിന് ഒന്നിലധികം ലേല അപേക്ഷകള്‍ ലഭിച്ചു. എന്നാല്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസും ഇന്ധന വിപണിയിലെ വമ്പന്മാരായ സൗദി അരാംകോ, ബിപി, ടോട്ടല്‍ എന്നിവരും ലേല അപേക്ഷ നല്‍കിയിട്ടില്ല.
ബിപിസിഎല്ലിലെ 52.98 ശതമാനം ഓഹരികള്‍ വാങ്ങുന്നതിനായി ഒന്നിലധികം ബിഡുകള്‍ ലഭിച്ചതായി വ നിക്ഷേപ, പബ്ലിക് അസറ്റ് മാനേജ്മെന്റ് (ഡിപാം) സെക്രട്ടറി തുഹിന്‍ കാന്ത പാണ്ഡെ ട്വീറ്റ് ചെയ്തു. ഒന്നിലധികം താല്‍പ്പര്യപത്രങ്ങള്‍ ലഭിച്ചതോടെ രണ്ടാം ഘട്ടത്തിലേയ്ക്ക് നീങ്ങുന്നുവെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമനും ട്വീറ്റ് ചെയ്തു.
റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ബിപിസിഎല്‍ ലേലത്തില്‍ സാധ്യതയുള്ള ഒരു ബിഡ്ഡറായി നേരത്തെ കണക്കാക്കപ്പെട്ടിരുന്നു.