ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ (ബിപിസിഎല്‍) ഓഹരി വില എന്‍ എസ് ഇയില്‍ നാല് ശതമാനത്തിലധികം ഇടിഞ്ഞു. 395.40 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇന്നലെയായിരുന്നു ബിപിസിഎല്ലിന്റെ ഓഹരി ലേലത്തിന് അപേക്ഷ കൊടുക്കാനുള്ള അവസാന തിയ്യതി. എന്നാല്‍ പ്രതീക്ഷതുപോലെ വന്‍കിട കമ്പനികളായ റിലയന്‍സോ ഇന്ധനവിപണിയിലെ വമ്പന്‍മാരാ. സൗദി അരാംകോ,ബ്രിട്ടീഷ് പെട്രോളിയം, ഫ്രഞ്ച് ടോട്ടല്‍ തുടങ്ങിയ കമ്പനികളൊന്നും അപേക്ഷ നല്‍കിയിട്ടില്ല.
ഒന്നിലധികം അപേക്ഷകള്‍ കിട്ടിയെന്നുപറയുന്ന അധികൃതര്‍ ആരെന്നുവെളിപ്പെടുത്താത്തതും വിപണിയില്‍ ആശങ്കയുണ്ടാക്കി. ഇതോടെയാണ് വിപണിയില്‍ ബിപിസിഎല്ലിന്റെ ഓഹരി ഇടിഞ്ഞത്.
വലിയ തുക മുടക്കി ബിപിഎസിഎല്‍ സ്വന്തമാക്കുന്നത് ലാഭകരമാകില്ലെന്ന വിലയിരുത്തലാണ് വിദേശകമ്പനികള്‍ ഉള്‍പ്പെടെ ലേലത്തില്‍ നിന്ന് പിന്‍മാറിയത്.
ബിപിസിഎല്ലിന്റെ 53 ശതമാനം ഓഹരികളാണ് ഗവണ്‍മെന്റിന്റെ കൈവശമുള്ളത്. ഏകദേശം 47,430 കോടി രൂപയാണ് വിപണി മൂല്യം. ഇതിനു പുറമേയുള്ള 26 ശതമാനം ഓഹരികളുടെ വിലയും ചേര്‍ത്ത് 70,000 കോടി രൂപയാണ് ബിപിസിഎല്‍ വാങ്ങുന്ന കമ്പനി മുടക്കേണ്ടി വരുന്നത്.