വെള്ളത്തിനടിയില്‍ ടോം ക്രൂയിസിനെ കടത്തിവെട്ടി കേറ്റ് വിന്‍സ്‌ലെറ്റ്


വെള്ളത്തിനടിയിലെ ചിത്രീകരണത്തില്‍ ഏറ്റവും അധിക നേരം ശ്വാസം വിടാതെ നിന്ന റോക്കോഡ് ഇപ്പോള്‍ കേറ്റ് വിന്‍സ്‌ലെറ്റിന് സ്വന്തം. ടോം ക്രൂയിസിന്റെ റെക്കോഡാണ് കേറ്റ് തകര്‍ത്തത്. അവതാര്‍ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തിന്റെ ഭാഗമായി ഏകദേശം 7 മിനിറ്റ് 14 സെക്കന്റാണ് കേറ്റ് ശ്വാസം വിടാതെ വെള്ളത്തില്‍ മുങ്ങി കിടന്നത്. മിഷന്‍ ഇംപോസിബിള്‍ റഗ് നേഷന്റെ ചിത്രീകരണത്തിന്റെ ഭാഗമായി 6 മിനിറ്റിലേറെ ടോം ക്രൂയിസ് വെള്ളത്തില്‍ മുങ്ങിയിരുന്നു. ഹോളിവുഡ് സിനിമയിലെ സര്‍വ്വകാല റെക്കോഡായിരുന്നു ഇത്. അത്തരത്തില്‍ ഒരു റെക്കോഡ് ഉണ്ടായിരുന്നത് പോലും തനിക്കറിയില്ലായിരുന്നുവെന്ന് കേറ്റ് പറയുന്നു. ജയിംസ് കാമറൂണ്‍ സംവിധാനം ചെയ്യുന്ന അവതാര്‍ 2വിന്റെയും 3യുടേയും ചിത്രീകരണം പൂര്‍ത്തിയായിട്ടുണ്ട്.