സ്വര്‍ണവില കുറഞ്ഞു; പവന് 38080 രൂപ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്. പവന് 80 രൂപകുറഞ്ഞ് 38,080 രൂപയായി. 4760 രൂപയാണ് ഗ്രാമിന്റെ വില.
38,160 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില.
സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,890.43 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. വെള്ളിയുടെ വിലയിലും സമാനമായ വിലിയിടിവുണ്ടായി.