സ്വര്‍ണ ഇറക്കുമതി ഒക്ടോബറില്‍ കൂടി


ഏപ്രില്‍-സെപ്തംബര്‍ കാലയളവില്‍ സ്വര്‍ണ ഇറക്കുമതിയില്‍ വന്‍ ഇടിവ് നേരിട്ടെങ്കിലും ഒക്ടോബറില്‍ നേരെ മറിച്ചായിരുന്നു അവസ്ഥ. ഓക്ടോബറില്‍ രാജ്യത്തേക്കുള്ള സ്വര്‍ണ ഇറക്കുമതിയില്‍ 36 ശതമാനമാണ് വര്‍ധന. 250 കോടി ഡോളറിന്റെ (18,621 കോടി രൂപ) സ്വര്‍ണമാണ് പ്രസ്തുത മാസം ഇറക്കുമതി ചെയ്തത്. ഏപ്രില്‍-സെപ്തംബര്‍ കാലയളവിലെ ഇറക്കുമതിയില്‍ 47 ശതമാനത്തിന്റെ ഇടിവണുണ്ടായിരുന്നത്.
184 കോടി ഡോളറിന്റെ (ഏകദേശം 13,705 കോടി രൂപ) സ്വര്‍ണമായിരുന്നു 2019 ഒക്ടോബറില്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തത്. ഇതുമായി തട്ടിച്ചു നോക്കുമ്പോള്‍ 2020 ഒക്ടോബറില്‍ 36 ശതമാനമാണ് വര്‍ധന.