ആ​പ്പി​ള്‍ ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി പോ​യ ട്ര​ക്ക് കൊ​ള്ള​യ​ടി​ച്ചു

ല​ണ്ട​ന്‍: ഐ​ഫോ​ണ്‍ മു​ത​ല്‍ ആ​പ്പി​ള്‍ വാ​ച്ചു​ക​ള്‍ വ​രെ​യു​ള​ള 48.8 കോടി രൂപയുടെ ആപ്പിള്‍ മൊബൈല്‍ ഉല്പന്നങ്ങളുമായി പോയ ട്ര​ക്ക് കൊ​ള്ള​യ​ടി​ച്ചു. ഇം​ഗ്ല​ണ്ടി​ലെ നോ​ര്‍​ത്താം​പ്റ്റ​ണ്‍​ഷ​യ​റി​ലെ എം​വ​ണ്‍ മോ​ട്ടോ​ര്‍​വേ​യി​ലാ​ണ് സം​ഭ​വം.

ആ​പ്പി​ള്‍ ഉ​ല്പ​ന്ന​ങ്ങ​ളു​മാ​യി വ​രി​ക​യാ​യി​രു​ന്ന ട്ര​ക്കി​ലെ ഡ്രൈ​വ​റേ​യും സു​ര​ക്ഷാ​ജീ​ന​ക്കാ​ര​നേ​യും കെ​ട്ടി ഹൈ​വേ​യി​ല്‍ ത​ള്ളി​യ​ മോ​ഷ്ടാ​ക്ക​ള്‍ ട്ര​ക്കു​മാ​യി ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. ട്ര​ക്കി​നെ തൊ​ട്ട​ടു​ത്തു​ള​ള ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ എ​സ്റ്റേ​റ്റി​ല്‍ എ​ത്തി​ച്ച ശേ​ഷം ഉ​ത്പ​ന്ന​ങ്ങ​ള്‍ മ​റ്റൊ​രു ട്ര​ക്കി​ലേ​ക്ക് മാ​റ്റി ല​ട്ട​ര്‍​വ​ര്‍​ത്തി​ലെ മ​റ്റൊ​രു ന​ഗ​ര​ത്തി​ലെ​ത്തി​ച്ച ശേ​ഷം വീ​ണ്ടും മോ​ഷ്ടാ​ക്ക​ള്‍ വാ​ഹ​നം മാ​റ്റി. സം​ഭ​വത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നാ​ണ് വി​വ​രം.