നയന്‍താരയുടെ ജന്മദിനത്തിന് രണ്ട് സിനിമകളുടെ സര്‍പ്രൈസ്

തെന്നിന്ത്യയുടെ സൂപ്പര്‍ താരം നയന്‍താര മുപ്പത്തിയാറാം ജന്മദിനമാണ് നവംബര്‍ 18. ജന്മദിനത്തോട് അനുബന്ധിച്ച് താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ സംബന്ധിച്ച രണ്ട് സര്‍പ്രൈസുകളാണ് പുറത്ത് വിട്ടിരിക്കുന്നത്.
നയന്‍താരയും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന ‘നിഴല്‍’ എന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുകയാണ്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് എസ്. സഞ്ജീവാണ്. അപ്പു എന്‍ ഭട്ടതിരിയാണ് സംവിധാനം.
മിലിന്ദ് റാവുവിന്റെ സംവിധാനത്തിലൊരുങ്ങുന്ന നയന്‍സിന്റെ ഏറ്റവും പുതിയ തമിഴ് ചിത്രം നേട്രിക്കണ്ണിന്റെ ടീസറും താരത്തിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് പുറത്തിറങ്ങി. നയന്‍താരയുടെ കാമുകനും സംവിധായകനുമായ വിഘ്‌നേശ് ശിവനാണ് റൗഡി പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ ചിത്രം നിര്‍മിക്കുന്നത്. കൊറിയന്‍ ത്രില്ലറിന്‌റെ ഒഫീഷ്യല്‍ റീമേക്കായ ചിത്രത്തില്‍ കാഴ്ച്ച തകരാറുള്ള പെണ്‍കുട്ടിയായാണ് നയന്‍താരയെത്തുന്നത്.