ബ്രിട്ടണില്‍ പെട്രോള്‍-ഡീസല്‍ കാറുകള്‍ക്ക് നിരോധനം വരുന്നു

2030ഓടെ ബ്രിട്ടണില്‍ പെട്രോള്‍-ഡീസല്‍ കാറുകളുടെ വില്‍പ്പന നിരോധിക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പ്രഖ്യാപിച്ചു. കാലാവസ്ഥ വ്യതിയാനം ഉള്‍പ്പെടെയുള്ള വെല്ലുവിളികളെ നേരിടുന്നതിന്റെ ഭാഗമായാണ് ഇത്.
രാജ്യത്തെ ഹരിത വ്യാവസായിക വിപ്ലവത്തിന്റെ ഭാഗമായി 2040ഓടെ പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കുമെന്നായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ ഇപ്പോള്‍ അത് 2030 ഓടെ ആക്കാനാണ് തീരുമാനം.ഇത് ബ്രിട്ടണിലെ വാഹന വ്യവസായ മേഖലയില്‍ വലിയ മാറ്റത്തിന് വഴിയൊരുക്കും. ഇതോടെ ലോകത്തില്‍ ആദ്യമായി പെട്രോള്‍-ഡീസല്‍ കാറുകളുടെ നിരോധനത്തിന് സമയം കുറിച്ചിട്ടുള്ള ഏക രാജ്യമായി ബ്രിട്ടണ്‍ മാറി. മലിനീകരണം കുറയ്ക്കുന്നതിനായി ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാന്‍ പല ലോകരാജ്യങ്ങളും തയാറെടുക്കുന്നുണ്ട്.