വിപണി ഉയരത്തില്‍; സെന്‍സെക്‌സ് 44180ല്‍ ക്ലോസ് ചെയ്തു

മുംബൈ: ഓഹരി സൂചികകള്‍ റെക്കോഡ് നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 227.34 പോയന്റ് നേട്ടത്തില്‍ 44,180.05ലും നിഫ്റ്റി 64.10 പോയന്റ് ഉയര്‍ന്ന് 12,938.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. നഷ്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്.
വാഹന, ധനകാര്യ ഓഹരികളുടെ മുന്നേറ്റത്തിലാണ് വിപണിയില്‍ സൂചികകള്‍ ഉയരത്തിലെത്തിയത്. ബിഎസ്ഇയിലെ 1496 കമ്പനികളുടെ ഓഹരികല്‍ നേട്ടത്തിലും 1100 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 153 ഓഹരികള്‍ക്ക് മാറ്റമില്ല.
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടാറ്റ മോട്ടോഴ്‌സ്, ബജാജ് ഫിന്‍സര്‍വ്, എല്‍ആന്‍ഡ്ടി, ഇന്‍ഡസിന്‍ഡ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കി. ബിപിസിഎല്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഡോ.റെഡ്ഡീസ് ലാബ്, ഐടിസി, ടൈറ്റാന്‍ കമ്പനി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.