വീട്ടിലിരുന്നും കോവിഡ് പരിശോധിക്കാം; കിറ്റിന് യു.എസില്‍ അനുമതി

വാഷിങ്ടണ്‍: വീട്ടിലിരുന്ന സ്വയം കോവിഡ് പരിശോധിക്കാന്‍ കഴിയുന്ന പരിശോധന കിറ്റിന് യുഎസ് അനുമതി നല്‍കി.
രാജ്യവ്യാപകമായി കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായതോടെ പരിശോധന നേരിടുന്ന പ്രതിസന്ധി ഒഴിവാക്കാനാണ് പുതിയ സംവിധാനം. ലൂസിറ ഹെല്‍ത്ത് ഇന്‍കോര്‍പ്പറേറ്റിന്റെ റാപ്പിഡ് റിസള്‍ട്ട് ഓള്‍ഇന്‍വണ്‍ ടെസ്റ്റ് കിറ്റിന് അടിയന്തര ഉപയോഗത്തിനുള്ള അംഗീകാരമാണ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ നല്‍കിയത്.
ലൂസിറ ടെസ്റ്റിലൂടെ സ്വന്തമായി സാമ്പിളെടുത്ത് ടെസ്റ്റിങ് യൂണിറ്റില്‍ വെച്ച് പരിശോധന സാധ്യമാകും. ഡോക്ടര്‍മാര്‍ക്കും ആശുപത്രികളിലുമെല്ലാം ഈ കിറ്റ് ഉപയോഗിച്ച് ഫലമറിയാനാകും. അതിനുള്ള അനുമതിയുമുണ്ട്.