സാനിയ മിര്‍സ അഭിനയരംഗത്തേക്ക്


ന്യൂഡല്‍ഹി: ഇന്ത്യന്‍ ടെന്നിസ് താരം സാനിയ മിര്‍സ അഭിനയരംഗത്ത് ആദ്യ ചുവടുവെക്കാനൊരുങ്ങുന്നു. വെബ് സീരീസിലൂടെയാണ് താരം അഭിനയലോകത്തേയ്ക്ക് കടക്കുന്നത്. ക്ഷയരോഗത്തിനെതിരെ ബോധവല്‍ക്കരണം നടത്തുന്നതിന് വേണ്ടി നിര്‍മിക്കുന്ന ‘എംടിവി നിഷേധേ എലോണ്‍ ടുഗെദര്‍’ എന്ന വെബ്‌സീരീസിലാണ് താരം അഭിനയിക്കുകയെന്നാണ് റിപ്പോര്‍ട്ട്.
അഞ്ച് എപ്പിസോഡുകള്‍ ഉള്ള വെബ് സീരിസ് ഈ മാസം അവസാനത്തോടെ റിലീസ് ചെയ്യും. സയെദ് റാസ, പ്രിയ ചൗഹാന്‍ എന്നി
വരാണ് വെബ്‌സീരിസില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.