സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 37840 രൂപ

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. ബുധനാഴ്ച പവന് 240 രൂപ കുറഞ്ഞ് 37840 രൂപയായി. ഗ്രാമിന് 4730 രൂപയാണ് വില. കഴിഞ്ഞ ദിവസം സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞ് 38080 രൂപയായിരുന്നു വില.

ആഗോള വിപണിയിലെ വിലക്കുറവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. തുടര്‍ച്ചയായി മൂന്നാമത്തെ ദിവസമാണ് അന്തര്‍ദേശീയ വിപണിയില്‍ സ്വര്‍ണവില കുറയുന്നത്.
ഔണ്‍സിന് 1,876.85 ഡോളര്‍ നിലവാരത്തിലാണ് സ്‌പോട്ട് ഗോള്‍ഡ് വില. ദേശീയ വിപണിയില്‍ 10 ഗ്രാം തനിത്തങ്കത്തിന്റെ വില 0.43ശതമാനംകുറഞ്ഞ് 50,546 രൂപയിലെത്തി.