ബിറ്റ് കോയിന് മൂല്യം മൂന്നു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന തലത്തിലായി. 2020 ല്‍ ബിറ്റ് കോയിന് മൂല്യം 18,000 ഡോളര്‍ നിരക്കാണ് കടന്നത്. ഡിസംബര്‍ 2017 ലെ 18175 ഡോളറായിരുന്നു ഇതിനുമുമ്പ് രേഖപ്പെടുത്തിയി ഉയര്‍ന്ന മൂല്യം. നാണ്യപ്പെരുപ്പ തോതിനെ മറികടക്കാനുള്ള ആസ്തി എന്ന നിലയില്‍ സ്വീകാര്യത വര്‍ധിച്ചതാണ് മൂല്യവര്‍ധനയ്ക്ക് കാരണമായത്.
ഓണ്‍ലൈന്‍ വഴിയും മൊബൈല്‍ ആപ്പുകള്‍ വഴിയും വിനിമയം ചെയ്യുന്ന കറന്‍സിയാണ് ബിറ്റ് കോയിന്.
ശക്തമായ സുരക്ഷാ നെറ്റ് വര്‍ക്കും ഇടനിലക്കാരില്ലാതെ വിനിമയം നടത്താമെന്നതും പരിഗണിച്ചാണ് പലരും ബിറ്റ് ഭാവി കറന്‍സിയായി പരിഗണിക്കുന്നത്.