ബാങ്ക്, ഐടി ഇടിഞ്ഞു; വിപണി നഷ്ടത്തില്‍ ക്ലോസ്‌ചെയ്തു

മുംബൈ: കഴിഞ്ഞ ദിവസങ്ങളിലെ റെക്കോര്‍ഡ് നേട്ടങ്ങള്‍ക്കൊടുവില്‍ ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. ഐടി, ധനകാര്യ ഓഹരികളാണ് വില്പന സമ്മര്‍ദംനേരിട്ടത്. സെന്‍സെക്‌സ് 580.09 പോയന്റ് നഷ്ടത്തില്‍ 43,599.96ലും നിഫ്റ്റി 166.60 പോയന്റ് താഴ്ന്ന് 12,771.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 1179 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1384 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 156 ഓഹരികള്‍ക്ക് മാറ്റമില്ല.
എസ്ബിഐ, കോള്‍ ഇന്ത്യ, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. പവര്‍ഗ്രിഡ് കോര്‍പ്, ഐടിസി, എന്‍ടിപിസി, ടാറ്റ സ്റ്റീല്‍, ടൈറ്റാന്‍ കമ്പനി തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കുകയും ചെയ്തു.

നിഫ്റ്റി ബാങ്ക് സൂചിക മൂന്നുശതമാനത്തോളം താഴ്ന്നു. അടിസ്ഥാന സൗകര്യവികസനം, ഐടി സൂചികകള്‍ ഒരുശതമാനം നഷ്ടത്തിലായി. അതേസമയം, ഊര്‍ജം, എഫ്എംസിജി സൂചികകള്‍ നേട്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.