മുംബൈ: കഴിഞ്ഞ ദിവസങ്ങളിലെ റെക്കോഡ് നേട്ടത്തിനൊടുവില്‍ ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്സ് 284 പോയന്റ് നഷ്ടത്തില്‍ 43,895ലും നിഫ്റ്റി 76 പോയന്റ് താഴ്ന്ന് 12,862ലുമാണ് വ്യാപാരം ആരംഭിച്ചത്.
ബിഎസ്ഇയിലെ 483 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 642 ഓഹരികള്‍ നഷ്ടത്തിലുമാണ്. 77 ഓഹരികള്‍ക്ക് മാറ്റമില്ല.
ഹീറോ മോട്ടോര്‍കോര്‍പ്, ബജാജ് ഫിന്‍സര്‍വ്, ബിപിസിഎല്‍, ബജാജ് ഫിനാന്‍സ്, ടാറ്റ സ്റ്റീല്‍, ഡോ.റെഡ്ഡീസ് ലാബ്, ടിസിഎസ്, സിപ്ല, ബ്രിട്ടാനിയ, മാരുതി സുസുകി, എന്‍ടിപിസി, ഐഒസി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
കോള്‍ ഇന്ത്യ, പവര്‍ഗ്രിഡ് കോര്‍പ്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, യുപിഎല്‍, ടാറ്റ മട്ടോഴ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി, ഏഷ്യന്‍ പെയിന്റ്സ്, ഭാരതി എയര്‍ടെല്‍, എസ്ബിഐ തുടങ്ങിയ ഓഹികള് നഷ്ടത്തിലുമാണ്.