സൊമാറ്റോ ഫുഡ് ഡെലിവറി ചാര്‍ജ്ജ് ഓഴിവാക്കി

ഭക്ഷണം വീടുകളില്‍ എത്തിക്കുന്നതിനുള്ള സര്‍വ്വീസ് ചാര്‍ജ് ഇന്നലെ മുതല്‍ സൊമാറ്റോ ഒഴിവാക്കി. കൊറോണ പ്രതിസന്ധി വന്നതിനുശേഷം വീടുകളിലേക്കുള്ള ഭക്ഷണ ഓര്‍ഡര്‍ വളരെ കൂടിയിട്ടുണ്ട്. ആവശ്യക്കാരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ റസ്റ്റോറന്റ് ഉടമകള്‍ക്ക് സൗജന്യമായി ഭക്ഷണം വിതരണം ചെയ്യാനുള്ള സൗകര്യമാണ് സൊമാറ്റോ ഒരുക്കുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി 200 ശതമാനം വര്‍ധനവാണ് ഇത്തരത്തിലുള്ള ഓര്‍ഡറുകളിലുണ്ടായിട്ടുള്ളത്. ടേക്ക് എവേ സേവനങ്ങള്‍ക്കായി ഏകദേശം 55000 റസ്റ്റോറന്റുകള്‍ പ്രവര്‍ത്തിക്കുന്നതായി സൊമാറ്റോ സിഇഒ ദീപിന്ദര്‍ ദയാല്‍ പറയുന്നു. റസ്റ്റോറന്റ് മേഖലയെ സഹായിക്കുന്നതിനായി ഓര്‍ഡറുകള്‍ക്ക് സ്വീകരിക്കുന്ന എല്ലാ ഗേറ്റ് വേ ചാര്‍ജുകളും ഉപേക്ഷിക്കുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.