സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 240 രൂപ കുറഞ്ഞ് 37,600 രൂപ നിലവാരത്തിലെത്തി. 4700 രൂപയാണ് ഗ്രാമിന്റെ വില. കഴിഞ്ഞ പത്തുദിവസം കൊണ്ട് പവന്റെ വിലയില്‍ കുറഞ്ഞത് 1,280 രൂപയാണ്.
ആഗോള വിപണിയില്‍ വ്യാഴാഴ്ചയും വില ഇടിഞ്ഞു. സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 4.31 ഡോളര്‍ കുറഞ്ഞ് 1,867.96 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.
എംസിഎക്സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്സ് വില പത്ത് ഗ്രാമിന് 50,180 രൂപയായി. തുടര്‍ച്ചയായി നാലാമത്തെ ദിവസമാണ് ദേശീയ വിപണിയില്‍ സ്വര്‍ണവില കുറയുന്നത്.