50000 തൊഴിലവസരവുമായി മൊബൈല്‍ നിര്‍മാണ കമ്പനികള്‍

പിഎല്‍ഐ സ്‌കീമിനു കീഴില്‍ 50000 പേര്‍ക്ക് തൊഴില്‍ നല്‍കാനൊരുങ്ങി രാജ്യത്തെ മൊബൈല്‍ നിര്‍മാണ മേഖല.
ഇന്ത്യയില്‍ മൊബൈല്‍ ഹാന്‍ഡ് സെറ്റുകളുടെ നിര്‍മാണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്. ആഭ്യന്തര ആഗോള കമ്പനികള്‍ കൂടുതല്‍ നിര്‍മാണ കേന്ദ്രങ്ങള്‍ ഇന്ത്യയില്‍ സജ്ജമാക്കുന്നതോടെയാണ് ഈ അവസരം. കൊറോണ പ്രതിസന്ധി മൂലം തൊഴില്‍ നഷ്ടമായ സാങ്കേതിക വിദഗധര്‍ക്ക് തൊഴില്‍ നേടാന്‍ ഇത് സഹായകമാകും. 2021 മാര്‍ച്ച് ഓടെ ഈ മേഖലയിലെ തൊഴിലവസരങ്ങള്‍ വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ട്.