ആപ്പിള്‍ ആപ്പ് സ്റ്റോര്‍ ഫീസ് പകുതിയാക്കി

ആപ്പ് സ്റ്റോര്‍ ഉപയോഗിച്ച് സോഫ്റ്റ്‌വെയറുകളും അനുബന്ധ സേവനങ്ങളും വില്‍ക്കുന്ന ചെറുകിട കമ്പനികള്‍ക്കുള്ള ഫീസ് കുറച്ച് ആപ്പിള്‍. 2008 ല്‍ ആപ്പ് സ്റ്റോര്‍ നിലവില്‍ വന്നതിനു ശേഷം ഇതാദ്യമായാണ
ഐഫോണ്‍ നിര്‍മാതാക്കളായ ആപ്പിള്‍ ഇങ്ങനെയൊരു നീക്കത്തിന് തയാറാവുന്നത്.
ആപ്പ് സ്റ്റോറില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ആപ്ലിക്കേഷനുകളില്‍ നിന്ന് ഒരു ദശലക്ഷം ഡോളറില്‍ താഴെ വാര്‍ഷിക വരുമാനം നേടുന്ന കമ്പനികള്‍ക്കുള്ള ഫീസ് 15 ശതമാനമാക്കി. നേരത്തേ ഇത് 30 ശതമാനമായിരുന്നു.
പുതുതായി ആപ്പ്‌സ്റ്റോറില്‍ ലിസ്റ്റ് ചെയ്യുന്ന കമ്പനികള്‍ക്കും ഈ ആനുകൂല്യം ലഭിക്കും. ആപ്പ്‌സ്റ്റോര്‍ സ്‌മോള്‍ ബിസിനസ് പ്രോഗ്രാമിന്റെ ഭാഗമായാണ് ഫീസില്‍ ഇളവ് പ്രഖ്യാപിച്ചത്. 2021 ജനുവരി ഒന്നു മുതല്‍ പുതിയ ഫീസ് പ്രാബല്യത്തില്‍ വരും.