കാര്‍ഡ് ലെസ് ഇഎംഐയുമായി ഐസിഐസി ബാങ്ക്

പൈന്‍ ലാബുകളുമായി സഹകരിച്ച് ഐസിഐസി ബാങ്ക് റീട്ടെയില്‍ സ്റ്റോറുകളില്‍ പണമിടപാടിനായുള്ള കാര്‍ഡ് ലെസ് ഇഎം ഐ് അവതരിപ്പിച്ചു. വാലറ്റിനോ, കാര്‍ഡുകള്‍ക്കോ പകരമായി മൊബൈല്‍ ഫോണും പാന്‍കാര്‍ഡും ഉപയോഗിച്ച് ഇഷ്ടമുള്ള ഉപകരണങ്ങള്‍ ലളിതമായ തവണ വ്യവസ്ഥയില്‍ വാങ്ങാന്‍ പദ്ധതി സഹായകമാകും. റീട്ടെയില്‍ ഔട്ട്‌ലെറ്റുകളിലെ പിഒഎസ് മെഷീനില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍, പാന്‍, ഒടിപി എന്നിവ മാത്രമം നല്‍കി പ്രത്യേക ചാര്‍ജ്ജൊന്നും കൂടാതെ ഇഎംഐ ഇടപാട് നടത്താന്‍ കഴിയും. പ്രൊസസിങ്ങ് നിരക്ക് ഈടാക്കുന്നില്ല. 10,000 രൂപ മുതല്‍ 10 ലക്ഷം രൂപ വരെയുള്ള വസ്തുക്കള്‍ വാങ്ങാം. 3 മുതല്‍ 15 മാസം വരെ കാലാവധി കാര്‍ഡ് ലെസ് ഇഎംഐയുടെ പ്രത്യേകതയാണ്.
ക്രോമ, റിലയന്‍സ് ഡിജിറ്റല്‍, മൈ ജിയോ സ്റ്റോഴ്‌സ്, സംഗീത മൊബൈല്‍സ് തുടങ്ങിയ ഇന്ത്യയിലുടനീളമുള്ള റീടെയ്‌സക് ഔട്ട്‌ലെറ്റുകളില്‍ സൗകര്യം ലഭ്യമാണ്‌