അബുദാബിയില്‍ ഗവ. ജീവനക്കാരുടെ വീട്ടുവാടക സര്‍ക്കാര്‍ നല്‍കും

അബുദാബി: തലസ്ഥാന എമിറേറ്റില്‍ താമസിച്ചു ജോലി ചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കു മുഴുവന്‍ ഹൗസിങ് അലവന്‍സും നല്‍കാന്‍ തീരുമാനം. യോഗ്യരായ ജീവനക്കാരുടെ അബുദാബിയില്‍ പഠിക്കുന്ന മക്കള്‍ക്കു വിദ്യാഭ്യാസ അലവന്‍സും നല്‍കും. സ്വദേശി- വിദേശി വ്യത്യാസമില്ലാതെ ജീവനക്കാരുടെ ഗ്രേഡിനു ആനുപാതികമായിട്ടാകും ആനുകൂല്യം.
എമിറേറ്റിനു പുറത്തു താമസിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കു അബുദാബിയിലേക്കു മാറി താമസിക്കാന്‍ ഒരു വര്‍ഷത്തെ സാവകാശം നല്‍കിയിട്ടുണ്ട്. ഇതുമൂലം അവര്‍ക്കു ആനുകൂല്യം വീണ്ടെടുക്കാം. നിശ്ചിത സമയപരിധിക്കകം മാറാന്‍ സാധിക്കാത്തവരുടെ സാധിക്കാത്തവരുടെ കാര്യത്തില്‍ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ പ്രത്യേകം തീരുമാനമെടുക്കും.സ്വന്തം ഫ്‌ളാറ്റുള്ള മലയാളികള്‍ ഉള്‍പ്പെടെ വിദേശികളായ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഗ്രേഡ് അനുസരിച്ച് മുഴുവന്‍ ഹൗസിങ് അലവന്‍സ് ലഭിക്കും.