മാന്‍ ബുക്കര്‍ പ്രൈസ് സ്‌കോട്ടിഷ്-അമേരിക്കന്‍ എഴുത്തുകാരന്‍ ഡഗ്ലസ് സ്റ്റുവാര്‍ട്ടിന്

ലണ്ടന്‍: 2020ലെ മാന്‍ ബുക്കര്‍ പ്രൈസ് പ്രഖ്യാപിച്ചു. സ്‌കോട്ടിഷ്അമേരിക്കന്‍ എഴുത്തുകാരനായ ഡഗ്ലസ് സ്റ്റുവാര്‍ട്ടിന്റെ ‘ഷഗ്ഗി ബെയിന്‍’ എന്ന നോവലിനാണ് പുരസ്‌കാരം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.
നൊബേല്‍ സമ്മാനത്തിന് ശേഷം ഒരു സാഹിത്യകൃതിക്ക് ലഭിക്കുന്ന ഏറ്റവും വലിയ പുരസ്‌കാരമാണ് മാന്‍ ബുക്കര്‍ പ്രൈസ്. 50,000 പൗണ്ട് ആണ് പുരസ്‌കാര തുക. ആറ് രചനകളാണ് ഇത്തവണ പുരസ്‌കാരത്തിനുള്ള അവസാനഘട്ടത്തിലെത്തിയത്.
ഡഗ്ലസ് സ്റ്റുവാര്‍ട്ടിന്റെ ആദ്യനോവലാണ് ഷഗ്ഗീ ബെയിന്‍. 80കളില്‍ ജീവിച്ച ഒരാണ്‍കുട്ടിയുടെ ജീവിത പ്രതിസന്ധികളെക്കുറിച്ചാണ് നോവല്‍ പറയുന്നത്.