സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു; നിഫ്റ്റി 12850ന് മുകളിലെത്തി

മുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്ടത്തില്‍നിന്ന് ഓഹരി സൂചികകള്‍ തിരിച്ചുകയറി. സെന്‍സെക്‌സ് 282.29 പോയന്റ് നേട്ടത്തില്‍ 43,882.25ലും നിഫ്റ്റി 87.30 പോയന്റ് ഉയര്‍ന്ന് 12,859ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ധനകാര്യം, എഫ്എംസിജി, ഐടി ഓഹരികളിലെ നേട്ടമാണ് വിപണിക്ക് കരുത്തായത്.

ബജാജ് ഫിന്‍സര്‍വ്, ടൈറ്റാന്‍ കമ്പനി, ഗെയില്‍, ബജാജ് ഫിനാന്‍സ്, കൊട്ടക് മഹീന്ദ്ര, ഭാരതി എയര്‍ടെല്‍, ഗ്രാസിം, എന്‍ടിപിസി, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കി..

റിലയന്‍സ്, അദാനി പോര്‍ട്‌സ്, ഇന്‍ഡസിന്‍ഡ് ബാങ്ക്, സണ്‍ ഫാര്‍മ, ഒഎന്‍ജിസി, ആക്‌സിസ് ബാങ്ക്, കോള്‍ ഇന്ത്യ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, സിപ്ല, എല്‍ആന്‍ഡ്ടി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.