സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഇടിഞ്ഞു. വെള്ളിയാഴ്ച പവന്റെ വില 80 രൂപകുറഞ്ഞ് 37,520 രൂപയായി. 4690 രൂപയാണ് ഗ്രാമിന്റെ വില. ഇതോടെ 11 ദിവസം കൊണ്ട് പവന് വിലയില്‍ 1,360 രൂപയുടെ ഇടിവാണുണ്ടായത്. തുടര്‍ച്ചയായി അഞ്ചാമത്തെ ദിവസമാണ് ദേശീയ വിപണിയില്‍ സ്വര്‍ണവിലയില്‍ ഇടിവുണ്ടാകുന്നത്. എംസിഎക്സില്‍ പത്തു ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 50,029 രൂപയായി.
ആഗോള വിപണിയിലും വിലയിടിയുന്ന പ്രവണതയാണ്. സ്പോട്ട് ഗോള്‍ഡ് വില 0.2ശതമാനം താഴ്ന്ന് ഔണ്‍സിന് 1,863.21 ഡോളര്‍ നിലവാരത്തിലെത്തി.