ഒബാമയുടെ ബുക്കിന് റെക്കോഡ് വില്‍പ്പന

മന്‍മോഹന്‍ സിങ്ങിനെയും രാഹുല്‍ ഗാന്ധിയെയും കുറിച്ച് പരാമര്‍ശമുള്ള മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ‘എ പ്രോമിസ്ഡ് ലാന്‍ഡ്’ എന്ന ബുക്കിന് ആദ്യദിവസം റെക്കോഡ് വില്‍പ്പന.
അമേരിക്കയിലും കാനഡയിലുമായി 8,87,000 കോപ്പികള്‍ വിറ്റഴിഞ്ഞതായി പ്രസാധകരായ പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസിനെ ഉദ്ധരിച്ച് സി.എന്‍.എന്‍. റിപ്പോര്‍ട്ടുചെയ്തു.
ഇതുവരെ പ്രസിദ്ധീകരിച്ച പുസ്തകങ്ങളില്‍വെച്ച് ആദ്യദിനത്തിലെ റെക്കോഡ് വില്‍പ്പനയാണിതെന്നും വായനക്കാരുടെ പ്രതികരണത്തില്‍ തങ്ങള്‍ ഏറെ ആവേശത്തിലാണെന്നും പെന്‍ഗ്വിന്‍ പബ്ലിഷര്‍ ഡേവിഡ് ഡ്രേക്ക് പ്രസ്താവനയില്‍ പറയുന്നു.