ഇടവേളയ്ക്കുശേഷം പെട്രോളിനും ഡീസലിനും വിലകൂട്ടി

രണ്ടുമാസത്തെ ഇടവേളയ്ക്കുശേഷം രാജ്യത്ത് പെട്രോളിനും ഡീസലിനും വിലകൂട്ടി. ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 17 പൈസയാണ് കൂടിയത്. ഡീസലിന് 22 പൈസയും.ഇതോടെ ഡല്‍ഹിയില്‍ പെട്രോള്‍ വില 81.06 രൂപയില്‍നിന്ന് 81.23 രൂപയായി. ഡീസലിന് ലിറ്ററിന് 70.68 രൂപയാണ് പുതുക്കിയ വില.

ആഗോള വിപണിയില്‍ അസംസ്‌കൃത വിലയിലുണ്ടായ വര്‍ധനവാണ് ആഭ്യന്തര വിപണിയിലും വിലകൂടാന്‍ കാരണമായി പറയുന്നത്. ബ്രന്റ് ക്രൂഡ് വില ബാരലിന് 44 ഡോളറിലാണ് വ്യാപാരം.