സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ജി-20 രാജ്യങ്ങളുടെ സഹകരണം അനിവാര്യമാണെന്ന് ധനമന്ത്രി നിര്‍ലാ സീതാരാമന് അഭിപ്രായപ്പെട്ടു. ജി-20 രാജ്യങ്ങളുടെ ധനമന്ത്രിമാരുടെ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു അവര്‍. കോവിഡ് പ്രതിസന്ധി അവസാനിപ്പിക്കാന്‍ ജി-20 രാജ്യങ്ങള്‍ കൂടുതല്‍ ശ്രമങ്ങള്‍ നടത്തണം. ജനങ്ങള്‍ക്ക് ഏറ്റവും താങ്ങാവുന്ന ചെലവായിരിക്കണം വാക്സിന് ലഭ്യമാക്കേണ്ടത്. അത് എല്ലാവര്ക്കും ലഭ്യമാക്കാന്‍ സാധിക്കണം. എന്നാല്‍ മാത്രമേ കോവിഡിനെ മറികടക്കാന്‍ സാധിക്കൂ എന്നും ധനമന്ത്രി വ്യക്തമാക്കി.