ഡല്‍ഹിയില്‍ പൊതുസ്ഥലത്ത് പുകയില ഉപയോഗിക്കുന്നവര്‍ക്കും തുപ്പുന്നവര്‍ക്കും 2000 രൂപ പിഴ

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പൊതുസ്ഥലത്ത് പുകയില ഉപയോഗിക്കുന്നവര്‍ക്കും തുപ്പുന്നവര്‍ക്കും രണ്ടായിരം രൂപ പിഴ ഈടാക്കാന്‍ തീരുമാനം. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണിത്.
ക്വാറന്റീന്‍ ലംഘനം, മുഖാവരണം ധരിക്കാതിരിക്കുക, സാമൂഹിക അകലം പാലിക്കാതിരിക്കുക എന്നിവയ്ക്കും 2,000 രൂപ പിഴ ഈടാക്കുമെന്ന് ഡല്‍ഹി സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ പറയുന്നു.

നേരത്തെ ദീപാവലി ആഘോഷ വേളയില്‍ പലരും മുഖാവരണം ധരിക്കുകയോ ഷോപ്പിംഗ് നടത്തുമ്പോള്‍ സാമൂഹിക അകലം പാലിക്കുകയോ ചെയ്തിരുന്നില്ലെന്ന് കെജ്രിവാള്‍ ചൂണ്ടിക്കാട്ടിയിരുന്നു.