ബിവറേജസ് കോര്പ്പറേഷന് മദ്യവില്‍പ്പനശാലകളില്‍ ടോക്കണ്‍ ഇല്ലാതെ മദ്യവിതരണം തുടങ്ങി. ബെവ്ക്യു ആപ്പ് തകരാറായതിനെത്തുടര്ന്നാണിത്. ഇതുസംബന്ധിച്ചു വെള്ളിയാഴ്ച ഉത്തരവിറങ്ങി.
ബാറുകളില്‍ വില്‍പ്പന കൂടുകയും ബിവറേജസ് ശാലകളില്‍ വില്‍പ്പന കുറയുകയും ചെയ്തതിനെത്തുടര്‍ന്ന് ടോക്കണ്‍ ഒഴിവാക്കുന്നത് ആലോചിച്ചിരുന്നു.
കുറച്ചുദിവസം മുന്‍പുതന്നെ ടോക്കണ്‍ ഇല്ലാതെ മദ്യവില്‍പ്പന നടത്താമെന്നു ജീവനക്കാര്‍ക്ക് വാക്കാല്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, ജീവനക്കാര്‍ ഇത് അംഗീകരിച്ചില്ല.
വ്യക്തമായ ഉത്തരവ് നല്‍കാതെ ടോക്കണില്ലാതെ മദ്യം നല്‍കില്ലെന്ന നിലപാടിലായിരുന്നു അവര്‍. വിജിലന്‍സ് പിടിയിലായാല്‍ കുറ്റക്കാരാകുമെന്നാണു ജീവനക്കാര്‍ അറിയിച്ചത്.