രണ്ടുമാസം കൊണ്ട് 47265 കോടി നേടി റിലയന്‍സ്; നിക്ഷേപസമാഹരണം നിര്‍ത്തി

രണ്ടുമാസംകൊണ്ട് റിലയന്‍സ് റീട്ടെയിലില്‍ നിക്ഷേപ സമാഹരണം പൂര്‍ത്തിയാക്കി. 47,265 കോടി രൂപ സമാഹരിച്ചതോടെ റിലയന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്‌സ് ഇനി നിക്ഷേപം സമാഹരിക്കുന്നില്ലെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു.
നിക്ഷേപം നടത്തിയവര്‍ക്കായി 10.9ശതമാനം(69.27 ദശലക്ഷം)ഓഹരികളാണ് നല്‍കുക.

ധനസമാഹരണം പൂര്‍ത്തിയാക്കിയതായി പ്രഖ്യാപിച്ചതോടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി വിലയില്‍ ഇടിഞ്ഞു. 1915 രൂപ നിലവാരത്തിലാണ് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് വ്യാപാരം നടന്നത്. അടുത്തയിടെ ഓഹരി വില 2369 രൂപ നിലവാരംവരെ കുതിച്ചിരുന്നു.