ഇന്ത്യയുടെ എണ്ണ ശുദ്ധീകരണ ശേഷി അഞ്ച് വര്‍ഷത്തിനകം ഇരട്ടിയാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പണ്ഡിറ്റ് ദീന്‍ദയാല്‍ പെട്രോളിയം യൂണിവേഴ്സിറ്റി (പിഡിപിയു) ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊറോണ കാരണം പ്രതിസന്ധിയിലായ സാമ്പത്തിക മേഖലയെ വീണ്ടും കരുപിടിപ്പിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസര്‍ക്കാര്‍. ഒട്ടേറെ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് രാജ്യത്ത് കൂടുതല്‍ എണ്ണ ശുദ്ധീകരിക്കുന്നതിനും സംഭരിക്കുന്നതിനുമുള്ള സൗകര്യം ഒരുക്കുമെന്ന് പ്രധാനമന്ത്രി പറയുന്നത്. 250 ദശലക്ഷം ടണ്‍ എണ്ണ ശുദ്ധീകരണ ശേഷിയാണ് നിലവില്‍ ഇന്ത്യക്കുള്ളത്.
പ്രകൃതി വാതക ഉപയോഗം ഇരട്ടിയാക്കാനും സര്‍ക്കാരിന് പദ്ധതിയുണ്ട്. പുനരുപയോഗ ഊര്‍ജ ശേഷി 2022 ആകുമ്പോഴേക്കും 175 ജിഗാ വാട്ട്സ് എത്തിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. 2030ല്‍ 450 ജിഗാവാട്ട് എത്തിക്കാനും പദ്ധതിയുണ്ടെന്നും മോദി പറഞ്ഞു.